ഈ വിജയം യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനം; ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കന്‍ മന്ത്രി

കോട്ടയം: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം. സൂപ്പാര്‍സ്റ്റാര്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിന്നു. ഇപ്പോള്‍ അഭിനന്ദനം അറിയിച്ച് ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി നമള്‍ രാജ്പക്സെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.

ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും നമള്‍ രാജ്പക്സെ ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മകനാണ് നമള്‍ രാജ്പക്സെ.

തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ. രാജ്യത്തിന് അകത്തും പുറത്തും നിന്നും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. മുടവന്‍മുഗള്‍ കൗണ്‍സിലറായ ആര്യ തിരുവനന്തപുരം ഓള്‍സെയിന്റ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിനിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News