സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് മാറ്റമില്ലാതെ തുടരുന്നു. പവന് 320 രൂപ കുറഞ്ഞ് ചൊവാഴ്ച്ച 37,360 രൂപയിലെത്തി. 4670 രൂപയാണ് നിലവില്‍ ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു. അതില്‍നിന്നാണ് ഇത്രയും കുറവുണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,875.61 ഡോളര്‍ നിലവാരത്തിലായിരുന്നു.

ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യുഎസിലെ സാമ്ബത്തിക പാക്കേജുമാണ് വിലയെ ഇങ്ങനെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,067രൂപയായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 50000 അല്ലങ്കില്‍ 50500 രൂപ നിലവാരത്തിലാണ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News