27.8 C
Kottayam
Sunday, May 5, 2024

ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വകലാശാല,ഗാന്ധിജയന്തി ദിനത്തിൽ ഉദ്ഘാടനം

Must read

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരിക. കേരളത്തിലെ പ്രാചീന തുറമുഖ നഗരമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം.

നിലവിലെ നാല് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല ആംരഭിക്കുക. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനാകും. കോഴ്‌സ് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും.

ദേശീയ- അന്തര്‍ദേശീയ തലത്തിലെ ,പ്രഗല്‍ഭരായ അധ്യാപകരുടേയും വിദഗ്ധരുടേയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. സര്‍ക്കാര്‍ എയിഡഡ് കോളേജുകളുടെ ലാബും മറ്റ് അടിസ്ഥാന സൗകര്യവും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്‌സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്‌സും നടത്തും.ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week