ആദ്യം സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കുക,പിന്നെയാകാം മുഖ്യമന്ത്രിയ്ക്കുള്ള സംഭാവന

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ട രീതി പറഞ്ഞ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും കൊറോണ ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് തൊട്ട് അടുത്ത് സഹായം ആവശ്യമുള്ളവര്‍ ഉണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കാന്‍ ശ്രീശാന്ത് അഭ്യര്‍ത്ഥിച്ചു. സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചെറു കുറിപ്പിലാണ് താരം ഇക്കാര്യം ആവശ്യപ്പെടുന്നത്.

‘ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് ചുറ്റിലുമൊന്ന് കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യമാണോ എന്ന് നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ല.’ ശ്രീശാന്ത് കുറിച്ചു.

ശ്രീശാന്തിന്റെ കുറിപ്പിനെ അനുകൂലിച്ച് ഇതിനോടകം നിരവധി പേരാണ് എത്തിയിരിക്കുന്നത്. നിരവധി പേര്‍ ശ്രീശാന്ത് പങ്കുവെച്ച കുറിച്ച് ഷെയര്‍ ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News