24.2 C
Kottayam
Saturday, June 6, 2026

നിങ്ങൾക്ക് ഒട്ടകപക്ഷിയെപ്പോലെ മണലിൽ തല പൂഴ്ത്താം.ഞങ്ങൾ അങ്ങനെ ചെയ്യില്ല,ഓക്‌സിജന്‍ ക്ഷാമത്തിൽ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Must read

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് അർഹമായ മുഴുവൻ മെഡിക്കൽ ഓക്സിജനും അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണിത്.

എന്തുതന്നെ ആയാലും ഡൽഹിക്ക് മെഡിക്കൽ ഓക്സിജന്റെ മുഴുവൻ വിഹിതവും നൽകണമെന്നും കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.

‘നിങ്ങൾക്ക് ഒട്ടകപക്ഷിയെപ്പോലെ മണലിൽ തല പൂഴ്ത്താം. ഞങ്ങൾ അങ്ങനെ ചെയ്യില്ല. നിങ്ങൾ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത്’- ജസ്റ്റിസുമാരായ വിപിൻ വിപിൻ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. 490 മെട്രിക് ടണ്ണല്ല 700 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഡൽഹിക്ക് നൽകണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചു കൊണ്ടുകൂടിയാണ് ഹൈക്കോടതിയുടെ പരാമർശം. ഡൽഹിയിലെ മെഡിക്കൽ ഓക്സിജൻ ക്ഷാമം മേയ് മൂന്ന് അർധരാത്രിക്ക് മുൻപ് പരിഹരിക്കണമെന്ന് സുപ്രീം കോടതി ഏപ്രിൽ 30-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

- Advertisement -

ഡൽഹിയിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമത്തെ തുടർന്നുള്ള മരണസംഖ്യ വർധിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കോടതി കേന്ദ്രത്തിന് നിർദേശം നൽകി. വെള്ളം തലയ്ക്കു മീതേ എത്തിക്കഴിഞ്ഞു. നിങ്ങൾ എല്ലാ സംവിധാനവും ക്രമീകരിച്ചേ മതിയാകൂ. എട്ടു ജീവനുകൾ നഷ്ടപ്പെട്ടു. അതിനോട് ഞങ്ങൾക്ക് കണ്ണടയ്ക്കാനാവില്ല- കോടതി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week