പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച സംഭവം : പ്രതി പിടിയിൽ

പത്തനംതിട്ട: ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി ബാബുക്കുട്ടനാണ് ചിറ്റാർ പോലീസിൻ്റെ പിടിയിലായത്. ഷൊര്‍ണൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗമ്യക്കുണ്ടായ ദുരനുഭവത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു അപ്രതീക്ഷിത സംഭവം അറങ്ങേയത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപെട്ടത്.

ബാബുക്കുട്ടന്‍ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ ഊരി വാങ്ങുകയായിരുന്നു. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിന് പുറത്തേക്കു ചാടുയായിരുന്നു. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ ഏപ്രില്‍ 27ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ചെങ്ങന്നൂരില്‍ ജോലിക്ക് പോകാനായി മുളന്തുരുത്തിയില്‍നിന്നാണ് യുവതി ട്രെയിനില്‍ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതന്‍ കത്തി ഉപയോഗിച്ച്‌ കുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. ഈ യുവതി മാത്രമാണ് കമ്പാര്‍ട്ട്‌മെന്റില്‍ ആ സമയം ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News