“ശ്രീനിവാസനെയായിരുന്നു ഒലിവർ ട്വിസ്റ്റ് ആയി ആദ്യം പരിഗണിച്ചത് ; അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വീണ്ടുമൊരു “കഥ പറയുമ്പോൾ” ആയി തീർന്നേനെ; ബാർബർ ബാലനെ ഓർമ്മിച്ച് ‘ഹോം’ പ്രേക്ഷകർ
കൊച്ചി:ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും കൈകാര്യം ചെയ്ത കഥപറയുമ്പോൾ എന്ന ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിറം മങ്ങാതെ നിൽക്കുകയാണ്. ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് എം. മോഹനന്‍ ആയിരുന്നു,
പ്രണയിച്ച് വിവാഹിതരായി നാടുവിട്ടുവന്നവരാണ് ബാലചന്ദ്രനും(ശ്രീനിവാസന്‍), ശ്രിദേവിയും(മീന). പിന്നീട് മേലുകാവെന്ന കുഗ്രാമത്തില്‍ ചെറിയൊരു ബാര്‍ബര്‍ഷാപ്പ് നടത്തുകയാണ് ബാലന്‍. പുതുമോടികളില്ലാത്ത ബാര്‍ബര്‍ ഷാപ്പില്‍ നിന്നും, കാര്യമായി വരുമാനമുണ്ടാക്കുവാന്‍ കഴിയാത്ത ബാലന്‍, കുട്ടികളുടെ പഠനത്തിനുള്ള ഫീസിനും മറ്റ് ചിലവുകള്‍ക്കും വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.
ആയിടയ്ക്ക് സൂപ്പര്‍ സ്റ്റാര്‍ അശോക് രാജ്(മമ്മൂട്ടി) അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിംഗ് തൊട്ടടുത്ത ഗ്രാമത്തില്‍ തുടങ്ങുന്നു. പത്തിരുപത്തിയഞ്ച് വര്‍ഷം മുന്‍പ് സുഹൃത്തുക്കളായിരുന്നു ഇപ്പോഴത്തെ ബാര്‍ബര്‍ ബാലനും, സൂപ്പര്‍സ്റ്റാര്‍ അശോക് രാജും. ഇക്കാര്യം നാട്ടില്‍ പാട്ടാവുന്നതോടെ ബാലന്റെ പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ‘കഥ പറയുമ്പോള്‍’.
കഥപറയുമ്പോൾ സിനിമയിൽ നൊമ്പരപ്പെടുത്തുന്ന ഒരു കഥാ മുഹൂർത്തമാണ് മമ്മൂട്ടി ശ്രീനിവാസനെക്കുറിച്ചുപറയുന്നത്. ഇപ്പോഴിതാ പുതിയ ഇന്ദ്രൻസ് സിനിമയിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രവുമായി ശ്രീനിവാസന്റെ ബാർബർ ബാലനെ താരതമ്യം ചെയ്യുകയാണ് പ്രേക്ഷകർ.
ഏറെപ്പേരും ഇതിനോട് അനുകൂലിക്കുന്നുണ്ട്. പ്രാരാബ്ധം കുറച്ച് കുറവായിരുന്നു. പിന്നെ കേരളത്തിലെ നല്ലൊരു ഭാഗം ലോവർ-മിഡിൽ ക്ലാസ് കുടുംബങ്ങളും ഇങ്ങനെ ഒക്കെ തന്നെയാണ്.എന്നാണ് ഒരാൾ പറയുന്നത്. “ശ്രീനിവാസനെയായിരുന്നു ഒലിവർ ട്വിസ്റ്റ് ആയി ആദ്യം പരിഗണിച്ചത് എന്ന് ഇന്ദ്രൻസ് ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വീണ്ടുമൊരു “കഥ പറയുമ്പോൾ” ആയി തീർന്നേനെ എന്നാണ് മറ്റൊരു മറുപടി