EntertainmentKeralaNews

ഇപ്പോഴും അബോധാവസ്ഥയിൽ; നടി അരുന്ധതിയുടെ ആരോ​ഗ്യവിവരം പങ്കുവെച്ച് സഹോദരി

കൊച്ചി:കഴിഞ്ഞ മാർച്ച് മാസത്തിലാണ് നടി അരുന്ധതിക്ക് വാഹനാപകടം സംഭവിച്ചത്. യൂട്യൂബ് ചാനലിനായി ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. സഹോദ​രനൊപ്പമായിരുന്നു അരുന്ധതി ബൈക്കിൽ പോയത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. അപകടം സംഭവിച്ച് മണിക്കൂറുകളോളം ഇരുവരും റോഡിൽ കിടന്നു. ആ വഴി വന്ന ഒരാളാണ് ആശുപത്രിയിൽ എത്തിച്ചത്. അരുന്ധതിക്ക് തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിറ്റുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്.

വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അരുന്ധതിയുടെ ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ആവശ്യമായി വരുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ആവശ്യം വരുന്നതെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞിരുന്നു. അരുന്ധതിയുടെ ചികിത്സാ സഹായത്തിന് വേണ്ടി നിരവധി താരങ്ങൾ സഹായഭ്യർത്ഥനയുമായി രം​ഗത്ത് എത്തിയിരുന്നു.

കുറച്ച് ദിവസങ്ങളായി അരു​ന്ധതിയുടെ ചികിത്സയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ കാര്യമായി ലഭിച്ചിരുന്നില്ല. ഇപ്പോൾ ആരതി തന്നെ അരുന്ധതിയുടെ നിലവിലെ ആരോ​ഗ്യാവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. 50 ദിവസം കഴിഞ്ഞു, ഇപ്പോഴും അരുന്ധതി അപകടാവസ്ഥയിൽ തന്നെയാണെന്നാണ് ആരതി പറയുന്നത്. ഇൻഡസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ആരതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘ പ്രിയപ്പെട്ടവരെ ഞാൻ എന്റെ സഹോ​ദരിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ട് ദിവസങ്ങളായി. ഈ മോശം അവസ്ഥയിൽ ഞങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്തവർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അരുന്ധതി ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ തന്നെ ആണ്. ജി സി സ്കോർ ( ​ഗ്ലാസ് കോമ സെക്യയിൽ ) മൂന്നിൽ നിന്ന് ഒൻപതിലേക്ക് ഉയർന്നിട്ടുണ്ട്. ഇപ്പോഴും അബോധാവസ്ഥയിൽ തന്നെയാണ് കാഴ്ചയ്ക്കും പ്രശ്നങ്ങൾ ഉണ്ട്. അത് കാെണ്ട് പ്രാർത്ഥിക്കുന്നത് അവസാനിപ്പിക്കരുത്, സഹായവും തുടരണമെന്ന് അഭ്യർത്ഥിക്കുന്നു, എന്നാണ് ആരതി പറഞ്ഞത്.

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയത്തിലേക്ക് എത്തുന്നത്, വിജയ് ആന്റണി‌യുടെ സൈത്താൻ എന്ന സിനിമയിലെ വേഷം താരത്തിന് വലിയ തരത്തിൽ ശ്രദ്ധ നേടിക്കൊടുത്തു. 2018 ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി അരുന്ധതി അഭിനയിച്ചു.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകളിൽ അരുന്ധതി അഭിനയിച്ചിട്ടുണ്ട്. അതേ സമയം അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇടിച്ചിട്ട് നിർ‌ത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button