തിരുവനന്തപുരം: 36 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടു. കോവിഡ് അവലോകനയോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കായിരുന്നു വാര്‍ത്താസമ്മേളനം. മുഖ്യന്റെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ‘പ്രേക്ഷകലക്ഷങ്ങളുടെ നിര്‍ബന്ധപ്രകാരം നിങ്ങളുടെ ഇഷ്ടസീരിയല്‍ ഇന്നുമുതല്‍ വീണ്ടും – ആറുമണിപ്പൂവ്’ എന്നാണു ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വരുന്നവര്‍ ഉണ്ട്. ‘ഇന്ന് ആറുമണിക്ക് കപ്പല്‍മുതലാളിയുടെ കോമഡി ഷോ…’, ‘ആറുമണിക്ക് ഞാന്‍ വരാം. പക്ഷെ കപ്പലിനെ കുറിച്ചോ, കപ്പല്‍ മുങ്ങിയതിനെ കുറിച്ചോ, കപ്പലിന്റെ ക്യാപ്റ്റനെ കുറിച്ചോ ഒന്നും ചോദിക്കാന്‍ പാടില്ല. അങ്ങിനെ വല്ലോം ചോദിച്ചാല്‍ എനിക്ക് സമനില തെറ്റും. പിന്നെ ആരും എന്നെ നോക്കി ചിരിക്കാനും പാടില്ല’ എന്നിങ്ങനെയാണ് പരിഹാസ കമന്റുകള്‍.
തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ കുറച്ച് കാലമായി വാര്‍ത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകള്‍ മറച്ചുവെക്കാനാണെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. ഇന്ത്യക്ക് മുഴുവന്‍ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ കോവിഡ് വ്യാപനം മാറുമ്പോള്‍ മുഖ്യമന്ത്രിയെ കാണാനില്ലെന്നും കേരളത്തില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം സാഹചര്യം അദ്ദേഹം വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നതും ശ്രദ്ധേയമാണ്.