27.6 C
Kottayam
Thursday, June 4, 2026

കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ ചാരനെ ഏർപ്പെടുത്തി ഭർത്താവ്, മണിക്കൂറിന് 400രൂപ കൂലി : ഒടുവിൽ പിടിയിൽ

Must read

സൂറത്ത്: അകന്നുകഴിയുന്ന ഭാര്യ കോവിഡ് കാലത്ത് മക്കളുമായി എവിടെ പോകുന്നുവെന്ന് നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. സ്വര്‍ണ വജ്രാഭരണ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തിയത്. സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യ 14ഉം 11ഉം വയസ്സുള്ള മക്കളുമായി പുറത്തുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു ഫുഡ് ഡെലിവറി ജീവനക്കാരനായ 25കാരന്റെ ജോലി. ഒരു മണിക്കൂറിന് 400 രൂപയായിരുന്നു ഇയാള്‍ക്ക് കൂലി. എന്നാല്‍ ജൂലയ് 16ന് ഫുഡ് ഡെലിവറി ജീവനക്കാരന്‍ ഫോട്ടോ എടുക്കുന്നത് കണ്ട യുവതിയും പിതാവും ഇയാളെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

യുവതിയെ പിന്തുടര്‍ന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിടിയിലായതിന് പിന്നാലെയാണ് പണി ഏല്‍പ്പിച്ച ഭര്‍ത്താവും അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മണ്ഡലിന് വേണ്ടിയാണ് എല്ലാം ചെയ്തതെന്ന് വ്യക്തമായത്. പിന്നാലെ യുവതിയുടെ ഭര്‍ത്താവായ മണ്ഡലിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ചാരപ്പണി നടത്തിയിരുന്ന യുവാവ് മണ്ഡലിന് നിരന്തരം ഭാര്യയുടെ ഫോട്ടോ അയച്ചുനല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഫുഡ് ഡെലിവറിക്ക് വന്നതാണെന്നാണ് ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തുകയായിരുന്നു.

2002ലാണ് തന്റെ സഹപാഠിയുടെ സഹോദരിയെ അപൂര്‍വ മണ്ഡല്‍ വിവാഹം കഴിച്ചത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ദാമ്പത്യപ്രശ്നങ്ങള്‍ കാരണം 2016ല്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറി. വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തില്‍ മകന്‍ ആശുപത്രിയിലായപ്പോള്‍ ഇരുവരും കൂട്ടിരിക്കാനുണ്ടായിരുന്നു. ഇതിനിടെ വീണ്ടും ഒരുമിച്ച്‌ താമസിക്കാന്‍ തീരുമാനിച്ചെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം അതും യാഥാര്‍ഥ്യമായില്ല.

എന്നാല്‍ കോവിഡ് കാലത്ത് തന്റെ മക്കള്‍ക്ക് രോഗം വരുമോ എന്ന ആശങ്കയാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് മണ്ഡലിന്റെ മൊഴി. കഴിഞ്ഞ മെയ് മാസത്തില്‍ ഇളയമകനെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പടരുന്നതിനിടെ ഭാര്യ മക്കളുമായി പുറത്തുപോകുമോ എന്ന ആശങ്കയുണ്ടായി. ഇതിനാലാണ് മറ്റൊരാളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയതെന്നും ഭാര്യയുടെ കുടുംബം മക്കളെ കാണാന്‍പോലും അനുവദിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week