32.3 C
Kottayam
Monday, May 6, 2024

മണര്‍കാട്ടെ ചീട്ടുകളി വിവാദം,എസ്.എച്ച്.ഒയുടെ തൊപ്പിതെറിച്ചേക്കും,രതീഷ് കുമാര്‍ അവധിയില്‍

Must read

കോട്ടയം മണര്‍കാട്ടെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മണര്‍കാട് എസ്.എച്ച.ഒ രതീഷ് കുമാറിനെതിരെ അച്ചടക്കനടപടിയുണ്ടായേക്കുമെന്ന് സൂചന.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ചിരിയ്ക്കുന്ന റിപ്പോര്‍ട്ടില്‍ ഇദ്ദേഹ രതീഷ് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രതികൂലമായ സാഹചര്യത്തില്‍ രതീഷ് കുമാര്‍ അവധിയില്‍ പ്രവേശിച്ചു.

മണര്‍കാട്ടെ ക്രൗണ്‍ ക്ലബില്‍ നിന്നും ലക്ഷങ്ങള്‍ വെച്ചുള്ള ചീട്ടുകളി പിടികൂടിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവരെ കുറ്റക്കാരനാക്കുന്ന തരത്തില്‍ ക്ലബ് സെക്രട്ടറി മാലം സുരേഷ് നടത്തിയ ഫോണ്‍ സംഭാഷണമാണ് രതീഷ് കുമാറിന് വിനയായത്.

പാമ്പാടി എസ്.എച്ച്.ഒ യു.ശ്രീജിത്തിനെ പ്രതീകൂട്ടിലാക്കുന്ന വോയിസ് കോളില്‍ താന്‍ മാന്യനാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ രതീഷ് കുമാര്‍ ശ്രമിയ്ക്കുന്നുണ്ട്.കേസില്‍ തനിയ്ക്ക് കൈക്കൂലി തന്നിട്ടില്ലെന്നും ഇയാള്‍ വാദിയ്ക്കുന്നുണ്ട്.

ചീട്ടുകളി പിടികൂടിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ സേനയിലെ മറ്റുദ്യോഗസ്ഥചരെയും ഉന്നത പോലീസുദ്യോഗസ്ഥരെയും പ്രതീകൂട്ടിലാക്കി സംസാരിച്ചത് പോലീസിന് വലിയ നാണക്കേടായി മാറിയിരുന്നു. കേസിലെ പ്രതിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായിരുന്ന മാലം സുരേഷ് മണര്‍കാട് എസ്.എച്ച.ഒ.യെ ഫോണില്‍ ബന്ധപ്പെട്ട് കോള്‍ റെക്കോഡ് ചെയ്ത് മനപൂര്‍വ്വം കുരുക്കുകയായിരുന്നു.രതീഷ് കുമാറുമായുള്ള സംഭാഷണം പുറത്തവിട്ട് കേസില്‍ നിരപരാധിയെന്ന് സ്ഥാപിയ്ക്കുകയായിരുന്നു സുരേഷിന്റെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week