24.3 C
Kottayam
Thursday, June 4, 2026

കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കായിക താരങ്ങളും,പുരസ്കാരങ്ങൾ തിരികെ നൽകും

Must read

ദില്ലി:കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യം സമ്മാനിച്ച പുരസ്കാരങ്ങൾ തിരികെ നൽകുമെന്നറിയിച്ച് കായിക താരങ്ങൾ. പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് അറിയിച്ച് ഗുസ്തി താരം കർത്താർ സിങ്ങും, ബാസക്കറ്റ് ബോൾ താരം സർജ്ജൻ സിംഗും, ഹോക്കി താരം രജ്ഭീർ കൗറും അടക്കമുള്ളവർ രംഗത്തെത്തി.

ഗുസ്തി താരവും പത്മശ്രീ , അർജുന അവാർഡ് ജേതാവുമാണ് കർത്താർ സിങ്ങ്. ബാസ്ക്കറ്റ് ബോൾ താരവും അർജുന അവാർഡ് ജേതാവുമാണ് സജ്ജൻ സിങ്ങ്, അർജ്ജുന അവാർഡ് ജേതാവും ഹോക്കി താരവുമാണ് രജ്ഭീർ കൗർ. സമരത്തിനോടുള്ള സർക്കാരിന്റെ സമീപനത്തൽ കായിക താരങ്ങൾ അതൃപ്തി അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുന്നത് താരങ്ങൾ അപലപിച്ചു.

വിവാദ കാര്‍ഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുകയാണ്. ദില്ലി അതിര്‍ത്തികൾ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു.

കാർഷിക നിയമത്തെ കുറിച്ച് പരിശോധിക്കാൻ ഒരു സമിതിയെ വെക്കാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കർഷകർ സംഘടനകൾ തള്ളുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി മറ്റന്നാൾ വീണ്ടും ചർച്ച നടക്കുന്നുണ്ട്.

- Advertisement -

വിവാദ നിയമം പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. നിയമം പിൻവലിക്കുക എളുപ്പമല്ല എന്ന് കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും വ്യക്തമാക്കി. ദില്ലിയുടെ മൂന്ന് അതിർത്തികളിലും സ്തംഭനാവസ്ഥ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week