24.6 C
Kottayam
Sunday, May 19, 2024

കര്‍ഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് മേജര്‍ രവി

Must read

കൊച്ചി: കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. സമരത്തിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ലൈവിലൂടെ പ്രതികരിച്ചു.

കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്ന ഒന്നാണ് പുതിയ കാര്‍ഷിക ബില്‍. കര്‍ഷകന്‍ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ല് ഉറപ്പ് നല്‍കുന്നുണ്ട്. ഉള്ളിക്ക് 20 രൂപയാണ് മുടക്ക് മുതലെങ്കില്‍ 25 രൂപക്ക് തങ്ങള്‍ എടുക്കാമെന്ന് കോര്‍പറേറ്റുകള്‍ കൃഷി ഇറക്കുന്നതിന് മുമ്പേ തന്നെ പറയുകയാണ്.

വിളവെടുക്കുമ്പോള്‍ ഉള്ളിക്ക് 10 രൂപ ആയാലും 25 രൂപ കര്‍ഷകന് കിട്ടും. അത് കര്‍ഷകന് ഗുണമാണ്. അതേസമയം, വിളവെടുപ്പ് സമയത്ത് ഉള്ളിക്ക് വില എത്രയായാലും ആയാലും നേരത്തെ ഉറപ്പിച്ച 25 രൂപയേ ലഭിക്കൂ മേജര്‍ രവി പറഞ്ഞു.

എന്നാല്‍, ഉറപ്പാക്കുന്ന തുക നല്‍കാന്‍ കോര്‍പറേറ്റുകള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ടാകും എന്ന ഉറപ്പ് നല്‍കിയാലും കര്‍ഷകര്‍ സമരം പിന്‍വലിക്കാനിടയില്ലെന്നും മേജര്‍ രവി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week