26 C
Kottayam
Sunday, April 28, 2024

ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്കായി പ്രത്യേക വിമാനം

Must read

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നു ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് പ്രത്യേക വിമാനം. വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്‌സുമാരാണ് ഇസ്രായേലില്‍ കുടുങ്ങിയത്.

ഇവര്‍ക്കായി ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനം സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായാണ് വിവരം. മെയ് 25ന് വിമാനമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്.

കുടുങ്ങി കിടക്കുന്നവരെ മെയിലിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നാല് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week