Home-bannerKeralaNews

ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബംഗാളിലും ഒഡീഷയിലും 12 തീരപ്രദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. തീരപ്രദേശത്തുള്ളവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഇതിനാല്‍ എറണാകുളം,ഇടുക്കി,തൃശൂര്‍,ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ഉണ്ട്. നാളെ ആലപ്പുഴ, എറണാകുളം,ഇടുക്കി,തൃശൂര്‍,ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. അംഫാന്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker