കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രി വിട്ടു. താന്‍ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും ഗാംഗുലി പ്രതികരിച്ചു. വീട്ടിലേക്ക് മാറ്റിയാലും പ്രത്യേക മെഡിക്കല്‍ സംഘം എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്തും.
ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിടെയാണ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഇനി ആന്‍ജിയോപ്ലാസ്റ്റി വേണമെങ്കില്‍ ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോശേഷം മതിയെന്നും അദ്ദേഹത്തിന്റെ അവസ്ഥ സാധാരണഗതിയിലായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ആദ്യ ആന്‍ജിയോപ്ലാസ്റ്റിയോടുതന്നെ ഗാംഗുലി നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതോടെ ഇനി കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.