സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയില്ല; സഹോദരനെ കിണറ്റില്‍ തള്ളിയിട്ട് 16കാരന്‍ ആത്മഹത്യ ചെയ്തു

കല്‍ബുര്‍ഗി: മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ട് 16 വയസുകാരന്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സുനില്‍ തുള്‍സിറാമും സഹോദരന്‍ ശേഖറുമാണ് മരിച്ചത്.

ശേഖറിന് പന്ത്രണ്ട് വയസായിരുന്നു. നീന്തലറിയാമായിരുന്ന സുനില്‍ സ്വയം രക്ഷപ്പെടാതിരിക്കാന്‍ അരയില്‍ കല്ല് കെട്ടിയാണ് കിണറ്റിലേക്ക് ചാടിയത്. മൊബൈല്‍ വാങ്ങിനല്‍കാത്തതിനായിരുന്നു സുനില്‍ സഹോദരനെ തള്ളിയിട്ട് ആതമഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

സുനിലിന് ചില സമയങ്ങളില്‍ അപസ്മാരം വരാറുണ്ടായിരുന്നു. അതുകൊണ്ടാണ് ടച്ച് സ്‌ക്രീനുള്ള മൊബൈല്‍ വാങ്ങി നല്‍കാതിരുന്നത്. എന്നാല്‍ കീപാഡുള്ള ഫോണ്‍ നല്‍കാമെന്ന് സമ്മതിച്ചതായിരുന്നു. കിണറിനടുത്ത് നിന്ന് കുട്ടികളുടെ ചെരുപ്പ് ലഭിച്ചതോടെ പോലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കിണറിലുണ്ടെന്ന് ഉറപ്പായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News