- Advertisement -
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. അതേ സമയം, കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സിന്ധു പ്രതികരിച്ചു.
ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും സിന്ധു പറഞ്ഞു.ബ്ലോക്ക് പ്രസിഡൻ്റായിരുന്നു ഇവർ. പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്. പോകുന്നവർ പോകട്ടെ, സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും സിന്ധു പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News