29.5 C
Kottayam
Sunday, May 12, 2024

ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് സൂരജ്

Must read

കൊല്ലം: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് വിശദീകരിച്ച് മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് സൂരജ് മൊഴി നല്‍കി.

പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.

അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്. മാര്‍ച്ച് 2ന് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. സൂരജിന്റെ അടൂരിലെ വീട്ടിലെത്തിയാണ് പാമ്ബ് പിടുത്തക്കാരന്‍ സുരേഷ് പാമ്ബിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ സൂരജിന്റെ വീട്ടിലെത്തിച്ച് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week