27.4 C
Kottayam
Thursday, June 4, 2026

കിന്നാരത്തുമ്പികളില്‍ അഭിനയിച്ചിട്ടുണ്ട്, അതൊരു അവാര്‍ഡ് ചിത്രമായാണ് എടുത്തത്; വെളിപ്പെടുത്തലുമായി സലിം കുമാര്‍

Must read

2000 കാലഘട്ടത്തില്‍ മലയാളി യുവാക്കളുടെ ഇക്കിളിപ്പെടുത്തി പുറത്തിറങ്ങിയ ചിത്രമാണ് കിന്നാരത്തുമ്പികള്‍. നടി ഷക്കീല തരംഗത്തിന് തുടക്കമിട്ട ചിത്രം കൂടിയായിരിന്നു അത്. ചിത്രത്തില നടന്‍ സലിം കുമാറും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

കിന്നാരത്തുമ്പികള്‍ അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവര്‍ അതൊരു അവാര്‍ഡ് പടമായി ആണ് എടുത്തത്. എന്നോട് റോഷന്‍ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ചു പറഞ്ഞത്. മൂന്നാര്‍ ഭാഗത്തു എവിടെയോ ആയിരുന്നു ഷൂട്ട്. അന്ന് ഈ അശ്ലീല രംഗങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല. ഇവര്‍ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്തു പോയി. ആരും സിനിമ എടുത്തില്ല. ഒരു ഡിസ്ട്രിബ്യുട്ടറും സിനിമ പരിഗണിച്ചില്ല.

ഒരു ദിവസം ഞാന്‍ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവര്‍ എന്നോട് ആ കാര്യം പറഞ്ഞത്. സിനിമയില്‍ കുറച്ചു രംഗങ്ങള്‍ ചേര്‍ക്കുന്നതിനെ കുറിച്ചായിരുന്നു അത്. ഞാന്‍ പറഞ്ഞു ‘ പടം ആരും എടുക്കുന്നിലെങ്കില്‍ പിന്നെ നിങ്ങള്‍ അങ്ങനെ ചെയ്‌തോളു. പക്ഷെ നിങ്ങള്‍ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വയ്ക്കരുത്.

അവര്‍ എന്റെ അപേക്ഷ പരിഗണിച്ചു, പോസ്റ്ററില്‍ എന്റെ പടം വച്ചില്ല. സത്യം പറഞ്ഞാല്‍ അതിലെ അശ്ലീല സീനുകള്‍ എല്ലാം രണ്ടാമത് ഷൂട്ട് ചെയ്തു ചേര്‍ത്തതാണ്. അതിനെ കുറിച്ചു ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാര്‍ഡ് പടമായി ആണ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week