കൊവിഡിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി പിടിയില്‍

കണ്ണൂര്‍: കൊവിഡിന്റെ മറവില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

മലപ്പുറം സ്വദേശിയായ ഉസ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. ഫ്ളൈ ദുബായ് വിമാനത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 432 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News