കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോ മാധ്യമങ്ങളോട് പ്രതികരിക്കാതെ സൂരജിന്റെ കുടുംബം. അടൂർ പറക്കോട്ടെ വീട്ടിൽ പ്രതികരണം തേടി മാധ്യമപ്രവർത്തകർ എത്തിയെങ്കിലും വീടിന്റെ വാതിലടച്ചു. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയുമാണ് വീട്ടിലുള്ളത്.
കോടതി വിധി അടുത്തതോടെ ഏറ്റവും അടുത്ത അയല്‍വാസികളോട് പോലും സൗഹൃദമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണ് ഇവരെന്ന് നാട്ടുകാർ പറയുന്നു.
ഭാര്യ ഉത്രയെ പലതവണ കൊല്ലാൻ ശ്രമിച്ച സൂരജ് നേരത്തെ പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ചും അപായപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണ് പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചത്. ഇതിനു മുമ്പ് 2020 ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്.