‘എന്ത് പ്രശ്നം വന്നാലും ആദ്യം ചോദിച്ചിരുന്നത് വേണുവിനോട്’: ഇന്നസെന്റ്

കൂടെ ഒത്തിരി നടന്മാര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സഹോദര തുല്യനായിരുന്ന വ്യക്തിയായിരുന്നു നെടുമുടി വേണുവെന്ന് ഇന്നസെന്റ്. നടന്‍ എന്നതിനേക്കാള്‍ ഒരുപാട് അനുഭവങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഇന്നസെന്റ് പറഞ്ഞു. എന്ത് പ്രശ്നം വന്നാലും ആദ്യം ചോദിച്ചിരുന്നത് ടെുമുടി വേണുവിനോടായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ചെയ്യുന്നത് ശരിയല്ലെങ്കില്‍, അത് വേണ്ട എന്ന കൃ്തമായി ഉപദേശവും തനിക്ക് നല്‍കുമായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു.

നടന്‍ എന്നതിനേക്കാള്‍ ഒരുപാട് അനുഭവങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഇന്നസെന്റ് പറഞ്ഞു. എന്ത് പ്രശ്നം വന്നാലും ആദ്യം ചോദിച്ചിരുന്നത് ടെുമുടി വേണുവിനോടായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ചെയ്യുന്നത് ശരിയല്ലെങ്കില്‍, അത് വേണ്ട എന്ന കൃ്തമായി ഉപദേശവും തനിക്ക് നല്‍കുമായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു.

നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന സുഹൃത്തിനെയെന്ന് കെപിഎസി ലളിത പറഞ്ഞു. തന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ തന്നെ വിളിച്ച് അന്വേഷിക്കുകയും, തന്നെ സമാധാനിപ്പിക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണെന്നും വേര്‍പാടിന്റെ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമാണെന്നും കെപിഎസി ലളിത പറഞ്ഞു.

കെപിഎസി ലളിതയുടെ വാക്കുകള്‍ : ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയക്ക് പുറത്ത് സ്വകാര്യ ജീവിതത്തിലും ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം എനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു. ഗോപി ചേട്ടന്‍, പത്മരാജന്‍, വേണു, പവിത്രന്‍, ഭര്‍ത്താവ് ഭരതന്‍ എല്ലാവും ഒറ്റ സുഹൃത്തുക്കളായിരുന്നു. രാത്രിയും പകലുമെല്ലാം ഒരുമിച്ച് കൂടി പാട്ടും ബഹളവുമായി ഒത്തുകൂടുമായിരുന്നു. വേണു പോയി എന്ന കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. ഒന്ന് പോയി കാണാന്‍ പോലും സാധിക്കുന്നില്ല വിതുമ്പിക്കൊണ്ട് കെപിഎസ് ലളിത പറഞ്ഞു.

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റി മറിച്ചതില്‍ നെടുമുടി വേണുവിന്റെ പങ്ക് വളരെ വലുതാണെന്ന് സംവിധായകന്‍ കമലും പറഞ്ഞു. വ്യത്യസ്തമായ ഒരു പിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ വിസ്മയിപ്പിച്ച വ്യക്തിയാണ് നെടുമുടി വേണുവെന്നും കമല്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, അദ്ദേഹം അദ്ദേഹത്തെ തന്നെ നവീകരിച്ചിരുന്നുവെന്നും കമല്‍ ഓര്‍ത്തെടുത്തു.

ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാര്‍ത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News