28.1 C
Kottayam
Sunday, June 7, 2026

‘ഇന്ന് ഞാന്‍ മലയാളം പറയുന്നുണ്ടെങ്കില്‍ അതിന് കാരണം വേണുച്ചേട്ടന്‍’: നടി മേനക

Must read

നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയെന്ന് നടി മേനക സുരേഷ്. കൊവിഡ് തീര്‍ന്നിട്ട് വേണം കാണാന്‍ എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മേനക വിതുമ്പിക്കൊണ്ട് പറഞ്ഞു. ‘മലയാളം എഴുതാനോ വായിക്കാനോ എനിക്ക് അറിയില്ലായിരുന്നു. ഇന്ന് അദ്ദേഹം ഉള്ളതുകൊണ്ട് ഇത്രയെങ്കിലും മലയാളം ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ’ മേനക പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാര്‍ത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കൂടെ ഒത്തിരി നടന്മാര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സഹോദര തുല്യനായിരുന്ന വ്യക്തിയായിരുന്നു നെടുമുടി വേണുവെന്ന് ഇന്നസെന്റ് പറയുന്നു. നടന്‍ എന്നതിനേക്കാള്‍ ഒരുപാട് അനുഭവങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഇന്നസെന്റ് പറഞ്ഞു. എന്ത് പ്രശ്നം വന്നാലും ആദ്യം ചോദിച്ചിരുന്നത് ടെുമുടി വേണുവിനോടായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ചെയ്യുന്നത് ശരിയല്ലെങ്കില്‍, അത് വേണ്ട എന്ന കൃ്തമായി ഉപദേശവും തനിക്ക് നല്‍കുമായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു.

നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന സുഹൃത്തിനെയെന്ന് കെപിഎസി ലളിത പറഞ്ഞു. തന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ തന്നെ വിളിച്ച് അന്വേഷിക്കുകയും, തന്നെ സമാധാനിപ്പിക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണെന്നും വേര്‍പാടിന്റെ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമാണെന്നും കെപിഎസി ലളിത പറഞ്ഞു.

- Advertisement -

കെപിഎസി ലളിതയുടെ വാക്കുകള്‍ : ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയക്ക് പുറത്ത് സ്വകാര്യ ജീവിതത്തിലും ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം എനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു. ഗോപി ചേട്ടന്‍, പത്മരാജന്‍, വേണു, പവിത്രന്‍, ഭര്‍ത്താവ് ഭരതന്‍ എല്ലാവും ഒറ്റ സുഹൃത്തുക്കളായിരുന്നു. രാത്രിയും പകലുമെല്ലാം ഒരുമിച്ച് കൂടി പാട്ടും ബഹളവുമായി ഒത്തുകൂടുമായിരുന്നു. വേണു പോയി എന്ന കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. ഒന്ന് പോയി കാണാന്‍ പോലും സാധിക്കുന്നില്ല വിതുമ്പിക്കൊണ്ട് കെപിഎസ് ലളിത പറഞ്ഞു.

- Advertisement -

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റി മറിച്ചതില്‍ നെടുമുടി വേണുവിന്റെ പങ്ക് വളരെ വലുതാണെന്ന് സംവിധായകന്‍ കമലും പറഞ്ഞു. വ്യത്യസ്തമായ ഒരു പിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ വിസ്മയിപ്പിച്ച വ്യക്തിയാണ് നെടുമുടി വേണുവെന്നും കമല്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, അദ്ദേഹം അദ്ദേഹത്തെ തന്നെ നവീകരിച്ചിരുന്നുവെന്നും കമല്‍ ഓര്‍ത്തെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week