CrimeNationalNews

പണം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; കൗമാരക്കാരനായ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി

ഔറംഗബാദ്: ലോക്ക് ഡൗണിനിടെ മഹാരാഷ്ട്രയില്‍ 49 വയസുകാരിയെ കൗമാരക്കാരനായ മകന്‍ തീകൊളുത്തി കൊന്നു. ഒസ്മാനബാദ് ജില്ലയിലെ തേര്‍ പട്ടണത്തില്‍ ബുധനാഴ്ചയാണ് സംഭവം. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പോലീസ് പറയുന്നത്.

വീട്ടിലെത്തിയ 17 വയസുകാരന്‍ അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ അമ്മ വിസമ്മതിച്ചതോടെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളേലേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച മരണം സംഭവിച്ചു.

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker