32.3 C
Kottayam
Thursday, May 2, 2024

തിങ്കളാഴ്ച മുതല്‍ ദേശീയപാതകളില്‍ ടോള്‍ പിരിവ് പുനരാരംഭിക്കും

Must read

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ദേശീയപാതകളിലെ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതല്‍ തന്നെ ടോള്‍ പിരിവ് തുടങ്ങുമെന്നാണ് വിവരം. എന്‍എച്ച്എഐ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് പിറകെയാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചത്. അതോറിറ്റി ഇപ്പോള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതെന്നാണ് ന്യായീകരണം. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ രാജ്യം നടപടികള്‍ ഊര്‍ജിതമാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേര്‍ മരിച്ചു. അതേസമയം, രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസുകള്‍ അയച്ചത് വിവാദമായി.

അടുത്തമാസം ആദ്യ വാരം രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. അടുത്ത ഒരാഴ്ച വളരെ നിര്‍ണായകമാണ്. അതിന് ശേഷം കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറയും. ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week