ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പതിനഞ്ച് പേര്‍ക്കാണ് ഇന്ത്യന്‍ നാവിക സേനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ മുംബൈയിലെത്തന്നെ നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതാദ്യമായിട്ടാണ് നാവിക സേനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച മാത്രം 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 1076 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈയിലെ ധാരാവിയില്‍ വെള്ളിയാഴ്ച 15 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മൊത്തം 101 പേര്‍ക്കാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News