‘താന്‍ ആരുടേയും കളിപ്പാവയല്ല’; മനോജ് കുമാറിന്റെ ആരോപണങ്ങള്‍ തള്ളി സോളാര്‍ പരാതിക്കാരി

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ സി. മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സോളാര്‍ കേസിലെ പരാതിക്കാരി രംഗത്ത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദമുണ്ടായിരുന്നു. താന്‍ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണ്. മനോജ് കുമാറിന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു.

പരാതിക്കാരിയെക്കൊണ്ട് ക്കൊണ്ട് പലതും പറയിക്കുകയും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തിനു പിന്നില്‍ ഗണേഷ് ആണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തല്‍ ശരിവച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News