വീട് നിര്‍മാണത്തിന് കല്ലുമായി വന്ന മിനി ലോറി കിണറ്റില്‍ വീണു! ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: വീട് നിര്‍മ്മാണത്തിനായി കല്ലു കൊണ്ട് വന്നമിനിലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ചേന്നമംഗല്ലൂര്‍ പുല്‍പ്പറമ്പിലാണ് സംഭവം. കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ലോറി പുറകോട്ട് ഇറങ്ങി 30 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതോടെ ഡ്രൈവര്‍ ഒഴികെയുള്ള മറ്റ് രണ്ടു പേര്‍ ലോറിയില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ഇവര്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഡ്രൈവറിന്റെ കാല്‍ വാഹനത്തില്‍ കുടുങ്ങുകയും അസ്ഥിയ്ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News