27.9 C
Kottayam
Saturday, May 4, 2024

ശബരിമലയില്‍ പോയത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ല; തനിക്ക് സംരക്ഷണം നല്‍കണമെന്ന് ബിന്ദു അമ്മിണി

Must read

കോഴിക്കോട്: ശബരിമലയില്‍ പോയത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്നു ബിന്ദു അമ്മിണി. നീതി ലഭിക്കാനായി കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

പോലീസും ഹിന്ദു സംഘടനകളും ഒത്തുകളിക്കുകയാണെന്നാണ് ബിന്ദു അമ്മിണിയുടെ മറ്റൊരു ആരോപണം. തനിക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും എന്നാല്‍ ഇതിന് പോലീസ് തയ്യാറാകുന്നില്ലെന്നും ബിന്ദു അമ്മിണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്ക് ഭീഷണിയുണ്ടെന്നാണ് ബിന്ദു അമ്മിണിയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week