വീട്ടമ്മയെ ആക്രമിച്ച് അഞ്ചേമുക്കാല്‍ പവന്റെ താലിമാല കവര്‍ന്നു; ആറാം ദിവസം മോഷ്ടാവിന് മനംമാറ്റം, പിന്നീട് സംഭവിച്ചത്

തിരൂര്‍: വീട്ടമ്മയെ ആക്രമിച്ച് താലിമാല കവര്‍ന്ന കള്ളന് ആറു ദിവസത്തിന് ശേഷം മനംമാറ്റമുണ്ടായി മോഷണ മുതല്‍ വീട്ടുമുറ്റത്ത് കൊണ്ടിട്ടു. അഞ്ചേമുക്കാല്‍ പവന്‍ തൂക്കംവരുന്ന താലിമാലയാണ് തിരിച്ചുകിട്ടിയത്. വെട്ടം പഞ്ചായത്തിലെ ഇല്ലത്തെ പടിയിലെ ഓടേങ്ങലത്ത് ദാസന്റെ ഭാര്യ ബേബിയുടെ സ്വര്‍ണമാലയായിരുന്നു നഷ്ടപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ച വീട്ടുകാര്‍ വ്യായാമത്തിനായി പുലര്‍ച്ചെനടക്കാന്‍ പോയപ്പോള്‍ വീട്ടിനരികില്‍ ഒളിച്ചുനിന്ന കള്ളന്‍ വീട്ടമ്മയെ ആക്രമിച്ച് വീഴ്ത്തി മാല കഴുത്തില്‍നിന്ന് പിടിച്ചുപറിച്ചുകൊണ്ടുപോകുകയായിരിന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് കള്ളന്‍ മാല ബേബിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News