24.7 C
Kottayam
Wednesday, October 9, 2024

സ്‌മൃതി ഇറാനി ഡൽഹി രാഷ്ട്രീയത്തില്‍; കെജ്‍രിവാളിനെ നേരിടും മുഖ്യമന്ത്രിപദം ലക്ഷ്യം

Must read

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൽനിന്ന് വൻ തിരിച്ചടിയേറ്റ ബി.ജെ.പി. നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്.

ഡൽഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് പ്രവർത്തനം തുടങ്ങിയത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരേ ശക്തമായ പോർമുഖം തീർക്കുകയെന്നതാണ് ദൗത്യമെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു.

അമേഠിയിലെ തോൽവിക്കുശേഷം കുറച്ചുകാലം നിശ്ശബ്ദമായിരുന്ന സ്മൃതി ദക്ഷിണ ഡൽഹിയിൽ പുതിയ വീടെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ബി.ജെ.പി. അംഗത്വപ്രചാരണത്തിൽ അവർ സജീവമായി പങ്കെടുക്കുന്നുണ്ട്. ഡൽഹിയിൽ 14 ജില്ലകളിൽ ഏഴിടത്ത് സ്മൃതിയുടെ മേൽനോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി.ക്കെതിരേ കരുത്തുറ്റ നേതാവിനെ ഉയർത്തിക്കാട്ടി മത്സരത്തിനിറങ്ങണമെന്ന് പാർട്ടിയിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. 2020-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി മത്സരിച്ചത്. 70-ൽ എട്ടുസീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ബാക്കിയുള്ളത് മുഴുവൻ എ.എ.പി സ്വന്തമാക്കി.

നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പു നേരിടാൻ തീരുമാനമായാൽ എം.പി.മാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ, പശ്ചിമഡൽഹി മുൻ എം.പി. പർവേഷ് വർമ തുടങ്ങിയ നേതാക്കൾ പരിഗണനയിലെത്താനിടയുണ്ട്. അവർക്കൊപ്പം സ്മൃതി ഇറാനി മുൻനിരയിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഈ വിഷയം വരുംദിവസങ്ങളിൽ ബി.ജെ.പിയിൽ ചർച്ചയാകാനാണ് സാധ്യത.

2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിരൺബേദിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി മത്സരിപ്പിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏതെങ്കിലും വ്യക്തിക്കുകീഴിൽ തിരഞ്ഞെടുപ്പു നേരിടുന്നതിനെ എതിർക്കുന്നവർ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.

ഹരിയാണ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമൊപ്പം സ്മൃതി ഇറാനിയും ഉൾപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒന്നും മറച്ചുവെക്കാനില്ല, സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ആവശ്യപ്പെടൂ; ഗവർണറോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് മറുപടിക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി...

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനെ ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടനാ ശ്രീനാഥ് ഭാസിയെയും ചോദ്യം...

Popular this week