ഇരു കൈകളിലും വാളേന്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി! വീഡിയോ വൈറല്‍

ഗാന്ധിനഗര്‍: ഇരു കൈകളിലും വാളേന്തി കലാകാരന്മാര്‍ക്കൊപ്പം പരമ്പരാഗത നൃത്തരൂപമായ ‘തല്‍വാര്‍ റാസ്’ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് കലാകാരന്മാര്‍ക്കൊപ്പം സ്മൃതി ഇറാനി ചുവടുവെച്ചത്.

ഇരു കൈകളിലും വാളേന്തി നില്‍ക്കുന്ന മന്ത്രിയേയും, ശേഷം കലാകാരന്മാര്‍ക്കൊപ്പം ചുവടുവയ്ക്കാന്‍ ശ്രമിക്കുന്ന സ്മൃതി ഇറാനിയെയും വീഡിയോയില്‍ കാണാം. ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്ത രൂപമാണ് തല്‍വാര്‍ റാസ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News