Home-bannerKeralaNews
കുപ്പിവെള്ളത്തിന് തോന്നിയ വില ഈടാക്കാനാവില്ല, കുപ്പിവെള്ളത്തെ അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിൽ കൊണ്ടുവരരുതെന്ന ആവശ്യത്തിന് സ്‌റ്റേയില്ല
കൊച്ചി: കുടിവെള്ളമായി ഉപയോഗിയ്ക്കുന്ന കുപ്പിവെള്ളം സംസ്ഥാനത്ത് അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിൽ തുടരും. കുപ്പിവെള്ളേത്തേ ഈ നിയമത്തിന് കീഴിൽ കൊണ്ടു വന്ന സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു .കേരള പാക്കേജഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷനാണ് സർക്കാർ വിജ്ഞാപനത്തിനെതിരെ ഹരജി നൽകിയത്.
എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട്, എസൻഷ്യൽ ആർട്ടിക്കിൾസ് ആക്ട് എന്നിവയുടെ പരിധിയിൽ കുപ്പിവെള്ളമടക്കം ഉൽപന്നങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലന്നാണ് ഹരജിയിൽ പറയുന്നത്. ശബരിമല സീസണും വേനൽക്കാലവും കണക്കിലെടുത്താണ് നടപടിയെന്നായിരുന്നു സർക്കാർ വാദം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News