കനത്ത മഞ്ഞുവീഴ്ച,സിയാച്ചിനില്‍ 6 മരണം

ശ്രീനഗര്‍: ജമ്മു- കശ്മീരിലെ സിയാച്ചിനില്‍ മഞ്ഞുവീഴ്ചയേത്തുടര്‍ന്ന് തുടര്‍ന്ന് നാലു സൈനികര്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേര്‍ ചുമട്ടുതൊഴിലാളികളാണ്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു് സംഭവം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായാണു സിയാച്ചിന്‍ അറിയപ്പെടുന്നത്. ഇവിടെ യുദ്ധത്തിലേക്കാള്‍ കുടുതല്‍ സൈനികര്‍ക്ക് മഞ്ഞുവീഴ്ചയില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്.

2016 ഫെബ്രുവരിയില്‍ ഇവിടെയുണ്ടായ ഹിമപാതത്തില്‍ 10 സൈനികരാണു മരിച്ചത്. 25 അടി മഞ്ഞ് നീക്കിയാണ് അന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്നലെ പട്രോളിങ് സംഘാംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരാണു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏഴുപേര്‍ക്കാണു ഗുരുതരമായി പരുക്കേറ്റത്എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News