Home-bannerNewspravasi
യുഎഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു: രാജ്യത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ശൈഖ്‌സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി.നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.ഔദ്യോഗിക ഇടങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും.ശൈഖ്‌സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News