ആദ്യം ഭരണഘടന വായിച്ച് മനസിലാക്കൂ; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും ആഞ്ഞടിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തതാണ്. ഗവര്‍ണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ എന്താണന്നുള്ളത് അദ്ദേഹം ഭരണഘടന വായിച്ച് മനസിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ പദവി ഇല്ലാതാക്കുകയാണ് വേണ്ടതെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണര്‍ പദവിയുടെ പ്രസക്തി എന്തെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഉയരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയതിനു പിന്നാലെയാണ് യെച്ചൂരിയുടെ വിമര്‍ശനം