33.4 C
Kottayam
Sunday, May 5, 2024

മെട്രോയിൽ നിന്ന് രക്ഷിച്ച പൂച്ചക്കുട്ടിയ്ക്ക് പേരിട്ടു; പേരെന്താണെന്നറിയണ്ടേ?

Must read

കൊച്ചി: മെട്രോ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരിന്നു. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ആഘാതത്തില്‍ നിന്നും ആ പൂച്ച ഇപ്പോഴും കര കയറിയിട്ടില്ല. കൊച്ചി പനമ്പള്ളി നഗറിലുള്ള മൃഗാശുപത്രിയിലാണ് പൂച്ചക്കുട്ടി. ഇപ്പോള്‍ പൂച്ചയ്ക്ക് പേരിട്ടിരിക്കുകയാണ്. മെട്രോ മിക്കി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week