തന്നെ പട്ടിണിക്കിട്ട് കൊല്ലനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

വയനാട്: സഭാ അധികൃതര്‍ തന്നെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിക്കുകയാണ്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പോലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിസ്റ്റര്‍ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. എഫ്‌സിസി സഭയില്‍ നിന്നു പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും അപ്പീല്‍ നല്‍കി.

 

നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലും ഡിസംബറിലുമായി മഠം അധികൃതര്‍ക്കെതിരെ സിസ്റ്റര്‍ മൂന്ന് പരാതികള്‍ പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ മൂന്നിലും വെള്ളമുണ്ട പോലീസ് കേസെടുത്തെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ ആരോപിച്ചു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News