കൊല്ലം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ര്‍.ടി.സി ബസില്‍ വെള്ളിമൂങ്ങ ഇടിച്ചു ചില്ല് തകര്‍ന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുന്‍വശത്തെ ചില്ലില്‍ വെള്ളിമൂങ്ങ ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ദിശതെറ്റി പറക്കുന്നതിനിടയില്‍ ബസിന്റെ ചില്ലില്‍ മൂങ്ങ ശക്തമായിവന്ന് ഇടിച്ചു. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.
ഇടിയുടെ ആഘാതത്തില്‍ മൂങ്ങ റോഡരികില്‍ തന്നെ ചത്തുവീഴുകയായിരുന്നു. ചില്ലിന്റെ മുകള്‍ഭാഗത്ത് കേടുപാടുള്ളതിനാല്‍ ചില്ല് പൂര്‍ണമായും മാറ്റണം. വനം വകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News