32.8 C
Kottayam
Friday, April 26, 2024

ചുംബനവും അപകടകരമായേക്കാം,ലിപ് ലോക്ക്,ഫ്രഞ്ച് കിസ് എന്നിവയുടെ പാർശ്വഫലങ്ങളിങ്ങനെ

Must read

കൊച്ചി:ചുംബനം ഏതൊരാൾക്കും മാന്ത്രികമായ ഒരു അനുഭവമായിരിക്കും. വികാരങ്ങൾ വന്യമാകുന്ന നിമിഷമാണത്. രണ്ടുപേരുടെ അധരങ്ങൾക്കൊപ്പം മനസ്സുകളും ഒന്നായി തീരുന്ന നിമിഷം! ഇരുവരും ഒരുപാട് നാൾ മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹത്തിന്റെ പൂർത്തീകരമാണത്. ഒപ്പം ചുരുളഴിയാൻ പോകുന്ന ഉന്മാദം നിറഞ്ഞ ഒരു അനുഭവവും. ഈ ഒരു നിമിഷത്തിൽ നിങ്ങൾക്ക് ചുറ്റും ഓടിക്കൊണ്ടിരിക്കുന്ന ഈ ലോകം നിശ്ചലമാകുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. കാരണം നിങ്ങളപ്പോൾ പരസ്പരം ചുംബിക്കുകയാണ്!

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട്. വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്സ്പിയർ മുതൽ ബൈറൺവരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയിട്ടുണ്ട്.

ചുംബനവും ഒരു തരം സ്പർശനമാണ്. സ്പർശനങ്ങളിൽ വെച്ച് ഏറ്റവും ‘ഹോട്ട്’. അലൈംഗിക കവിൾ ചുംബനം തൊട്ട് വികാര വിസ്ഫോടനം സൃഷ്ടിക്കുന്ന സെക്സി ചുംബനം വരെ അത് പലവിധമുണ്ട്. നന്നായി ചെയ്താൽ അതിശയിപ്പിക്കുന്ന ഫലം നൽകും ഓരോ ചുംബനവും.കാരണം ചുണ്ടുകളും നാവും വായയുടെ ആർദ്രമായ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാൽ സമൃദ്ധമാണ്. വിരൽതുമ്പിനേക്കാൾ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകൾ.

എല്ലാവരുടെയും ആദ്യ ചുംബനങ്ങൾ വ്യത്യസ്തവും രസകരമായതുമായിരിക്കും. അവ പലപ്പോഴും വളരെ റൊമാന്റിക്കും, ചിരിയുണർത്തുന്നതും ചിലപ്പോൾ വിഡ്ഢിത്തരവും ഒക്കെയായി ഓരോരുത്തർക്കും അനുഭവപ്പെടാറുണ്ട്.ചിലര്‍ ഫ്രഞ്ച് കിസ്‌ ഇഷ്ടപ്പെടുന്നു, ചിലര്‍ ലിപ് ലോക്ക്‌ ചുംബനവും ചിലര്‍ കവിളിലും നെറ്റിയിലും ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ ചുംബിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക.

ചുംബനം നിങ്ങളെ ഗുരുതരമായ പല രോഗങ്ങള്‍ക്കും ഇരയാക്കും.

ചുംബന പാര്‍ശ്വഫലങ്ങള്‍

ഇന്‍ഫ്ലുവന്‍സ അണുബാധ

നിങ്ങളുടെ പങ്കാളിക്ക് ഇന്‍ഫ്ലുവന്‍സ അണുബാധയുണ്ടെങ്കില്‍ അവരെ ചുംബിക്കരുത്‌. കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പേശി വേദന, തലവേദന, പനി, തൊണ്ടവേദന എന്നിവ ഉണ്ടാകും . ഈ അണുബാധ മ്യൂക്കസ് അല്ലെങ്കില്‍ ഉമിനീരിലൂടെ പടരുന്നു. അതിനാല്‍ അത്തരം ആളുകളെ ചുംബിക്കരുത്.

ഹെര്‍പ്പസ് അണുബാധ

പരസ്പരം ചുംബിക്കുന്നത് ഹെര്‍പ്പസ് അണുബാധ പകരുന്നതിന് കാരണമാകും. ഇതൊരു തരം വൈറല്‍ അണുബാധയാണ്, മാത്രമല്ല അതിന്റെ പിടി കാരണം വായില്‍ ആഴത്തിലുള്ള വ്രണങ്ങള്‍ അവശേഷിക്കുന്നു.

അള്‍സര്‍

ചുംബിക്കുന്നതിലൂടെ, സിഫിലിസ് എന്ന രോഗം പടരുന്നു, ഈ രോഗം കാരണം വായില്‍ ചെറിയ അള്‍സര്‍ ഉണ്ടാകുന്നു. എന്നിരുന്നാലും സിഫിലിസ് ബാധിച്ച ശേഷം, ഡോക്ടറോട് ചോദിച്ചതിന് ശേഷം നിങ്ങള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ കഴിക്കാം.

ബാക്ടീരിയ

പലര്‍ക്കും മോണയിലും പല്ലിലും എല്ലാത്തരം പ്രശ്നങ്ങളുമുണ്ട്, അത്തരമൊരു വ്യക്തിയെ നിങ്ങള്‍ ചുംബിച്ചാല്‍ അത് നിങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. യഥാര്‍ത്ഥത്തില്‍, ചുംബനം വായയുടെ ബാക്ടീരിയയെ വ്യാപിപ്പിക്കുകയും നിങ്ങളുടെ പങ്കാളിയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week