34 C
Kottayam
Friday, April 19, 2024

കൈയ്യിലെ ഈ കുഞ്ഞ് വരകള്‍ പറയും എത്ര കുഞ്ഞുങ്ങളാവും എന്ന്

Must read

കൊച്ചി:ഹസ്തരേഖാശാസ്ത്രം ശാസ്ത്രമാണോ ശാസ്ത്ര വിരുദ്ധമാണോ എന്നൊക്കെയുള്ള കൊടുമ്പിരികൊണ്ട ചർച്ചകളൊക്കെ നടക്കാറുണ്ട്.എന്നാൽ
ഹസ്തരേഖാശാസ്ത്രപ്രകാരം ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നുണ്ട് എന്നാണ് ഈ രംഗത്ത് പ്രവർത്തിയ്ക്കുന്നവർ പറയുന്നത്. ഇതില്‍ ഓരോ രേഖക്കും വളരെയധികം പ്രാധാന്യം ഉണ്ട്. നിങ്ങളുടെ ചെറിയ വിരലിന്റെ അടിഭാഗത്തും വിവാഹ രേഖയ്ക്ക് മുകളിലുമുള്ള നേരായ വരകളാണ് കുട്ടികള്‍ എത്രയെണ്ണം എന്ന് ഹസ്തരേഖാശാത്രപ്രകാരം പറയുന്നത്. ഈ രേഖപ്രകാരം ഒരു വ്യക്തിക്ക് ഉണ്ടായിരിക്കാവുന്ന കുട്ടികളുടെ എണ്ണവും കുട്ടികളുടെ ജീവിത നിലയും ആണ് ഇത് സൂചിപ്പിക്കുന്നത്

ഈ രേഖകള്‍ താഴെ നിന്ന് മുകളിലേക്ക് ആണ് കണക്കാക്കുന്നത്. ഇത് കൂടാതെ രേഖകളുടെ എണ്ണം ഒരു വ്യക്തിക്ക് ഉണ്ടാകാനിടയുള്ള കുട്ടികളുടെ എണ്ണത്തേയും ആണ് സൂചിപ്പിക്കുന്നത്. ആഴത്തില്‍ അടയാളപ്പെടുത്തിയ രേഖകള്‍ ആണ്‍മക്കളുടെ ജനനത്തെ സൂചിപ്പിക്കുമ്പോള്‍ ഹ്രസ്വവും ഇടുങ്ങിയതും ആഴമില്ലാത്തതുമായ രേഖകള്‍ പെണ്‍കുട്ടികളുടെ ജനനത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ രേഖകള്‍ വളരെ ചെറുതും ആഴമില്ലാത്തതും തടസ്സപ്പെട്ടതുമാണെങ്കില്‍, മറ്റ് കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം അല്ലെങ്കില്‍ കുട്ടികളെ നഷ്ടപ്പെടുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പുരുഷന്മാരിലാണ് രേഖയെങ്കില്‍

ഹസ്തരേഖാശാസ്ത്രപ്രകാരം പുരുഷന്‍മാരിലാണ് ഈ രേഖയെങ്കില്‍ അത് അയാളുടെ കുട്ടികള്‍ ആരോഗ്യവാനായിരിക്കുമെന്നതിന്റെ സൂചനയാണ്. എന്നാല്‍ ഈ രേഖകള്‍ അവ്യക്തമോ മറ്റ് വരികളുമായി കലര്‍ന്നതോ ആണെങ്കില്‍, അയാള്‍ക്കുണ്ടാവുന്ന കുട്ടികള്‍ ദുര്‍ബലരും രോഗികളുമാകുമെന്നതിന്റെ സൂചനയാണ്. ഇതാണ് ഹസ്തരേഖാശാസ്ത്രപ്രകാരം കുട്ടികളെക്കുറിച്ച് പറയുന്നത്.

സ്ത്രീകളിലാണ് രേഖയെങ്കില്‍

സ്ത്രീകളുടെ കൈയ്യിലാണ് ഈ രേഖയെങ്കില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അത് സാധാരണയായി എത്ര കുട്ടികള്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ്. ഈ രേഖകളിലാണ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുന്നത്. ചിലരില്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

രേഖ അറ്റത്ത് രണ്ടായി പിരിഞ്ഞാല്‍

ഹസ്തരേഖാശാസ്ത്രം അനുസരിച്ച് സന്താനരേഖയില്‍ ഏതെങ്കിലും രേഖയുടെ അഗ്രം രണ്ടായി പിരിഞ്ഞതാണെങ്കില്‍ ഇത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇത് മികച്ച ഗുണങ്ങള്‍ ആണ് നല്‍കുന്നതും. ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ കുഞ്ഞുങ്ങളിലൂടെ ഇവര്‍ക്കുണ്ടാവും എന്നും ഇത് സൂചിപ്പിക്കുന്നു.

രേഖ തെളിഞ്ഞ രേഖയെങ്കില്‍

സന്താനരേഖയില്‍ പല വിധത്തിലുള്ള പ്രത്യേകതകളും ഉണ്ട്. ഇതില്‍ നിങ്ങളുടെ സന്താന രേഖ നല്ലതുപോലെ തെളിഞ്ഞതാണെങ്കില്‍ അത് ആണ്‍കുട്ടികള്‍ ആണ് നിങ്ങള്‍ക്കുണ്ടാവുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. ഈ കുട്ടികള്‍ ആരോഗ്യമുള്ളവരായിരിക്കും എന്നും സൂചിപ്പിക്കുന്നു. ജീവിതത്തില്‍ വളരെയധികം പ്രതീക്ഷകള്‍ ഈ കുട്ടികളിലൂടെ ലഭിക്കുന്നു എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്.

മങ്ങിയ രേഖയെങ്കില്‍

ഹസ്തരേഖാശാസ്ത്രമനുസരിച്ച് കൈരേഖയിലെ സന്താനരേഖ മങ്ങിയതാണെങ്കില്‍ പെണ്‍കുട്ടികള്‍ ജനിയ്ക്കും എന്നാണ് സൂചിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ വീടിനും കുടുംബത്തിനും ഐശ്വര്യം നിറക്കുന്നവരാണ് എന്നാണ് വിശ്വാസം. എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ തന്നെയാണ് എന്നുള്ളതാണ് സത്യം.

രേഖ പിരിഞ്ഞതാണെങ്കില്‍

സന്താനരേഖയുടെ തുടക്കം മുതല്‍ രേഖ പിരിഞ്ഞതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് കുട്ടികളിലെ ഉന്മേഷക്കുറവും അനാരോഗ്യത്തെയുമാണ്. അതുകൊണ്ട് ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും രോഗങ്ങളുടെ പിടിയിലായിരിക്കും നിങ്ങളുടെ കുട്ടികള്‍ എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്

രേഖയുടെ അറ്റത്ത് മടക്കുണ്ടെങ്കില്‍

സന്താനരേഖയുടെ അറ്റത്തുള്ള മടക്ക് ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് കുട്ടികളുടെ വളര്‍ച്ചാ ഘട്ടങ്ങളിലുള്ള പ്രയാസത്തെയാണ്. അനാരോഗ്യത്തേക്കാള്‍ ഉപരി സാമ്പത്തികമായി കുട്ടികള്‍ക്ക് വളരാനുള്ള ചുറ്റുപാട് ഉണ്ടാവില്ല എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും കുട്ടികള്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

വളഞ്ഞ് പുളഞ്ഞ രേഖ സന്താനരേഖ

അവസാനിയ്ക്കുന്നിടം വളഞ്ഞ് പുളഞ്ഞ് ആണ് ഉള്ളതെങ്കില്‍ കുട്ടികളിലെ മോശം സ്വഭാവത്തേയും സ്വഭാവ വൈകല്യത്തേയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഹസ്തരേഖാശാസ്ത്രം വെറും ശാസ്ത്രം മാത്രമാണ്. ഇത് ഓരോരുത്തരുടേയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. വിശ്വസിക്കുന്നവര്‍ വിശ്വസിക്കുകയും അല്ലാത്തവര്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week