തൃശ്ശൂര്‍: ഇന്ന് വിരമിക്കാനിരുന്ന പോലീസ് അക്കാദമിയിലെ എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷ് കുമാറിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു.
ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിലായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
അക്കാദമിയിലെ പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്ന സുരേഷ് കുമാര്‍ അക്കാദമിക്ക് സമീപം രാമവര്‍മപുരത്താണ് താമസിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News