28.9 C
Kottayam
Sunday, May 12, 2024

സംസ്ഥാനത്ത് ഇന്ന് കടകള്‍ രാത്രി ഒമ്പത് വരെ തുറക്കും; നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

Must read

തിരുവനന്തപുരം: ഈദുല്‍ ഫിതര്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് കടകള്‍ രാത്രി ഒമ്പതുമണി വരെ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പെരുന്നാള്‍ ദിനമായ നാളെ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കും.

ചെറിയ പെരുന്നാളിന് മുന്നോടിയായി രാത്രികാലങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ വിശ്വാസികള്‍ ഇറങ്ങാറുണ്ട്. ഇതുപരിഗണിച്ച് ഇന്ന് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്നുള്ള പെരുന്നാള്‍ നമസ്‌കാരം ഇക്കുറി ഒഴിവാക്കിയത് സമൂഹത്തിന്റെ സുരക്ഷയും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്ര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week