അടൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് എത്തിച്ചു നല്‍കിയ ഭക്ഷണ പൊതിയില്‍ നിന്ന് കഞ്ചാവ്! അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: അടൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് എത്തിച്ചു നല്‍കിയ ഭക്ഷണ പൊതിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സെന്റിലെ വളണ്ടിയര്‍മാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടൂര്‍ ഹൈസ്‌ക്കൂള്‍ ജങ്ഷനിലുള്ള സൈലന്റ് വാലി കൊവിഡ് കെയര്‍ സെന്ററില്‍ ഇന്നലെയാണ് സംഭവം. ഹൈദരാബാദില്‍ നിന്നെത്തി ഇവിടെ ക്വാറന്റൈനില്‍ കഴിയുന്ന ആനയടി കൈതയ്ക്കല്‍ സ്വദേശിയായ യുവാവിനു വേണ്ടി സുഹൃത്ത് കൊണ്ടുവന്ന ഹല്‍വയിലാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.

ഹല്‍വ നടുവെ മുറിച്ചശേഷം ഇതില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ക്വാറന്റൈനിലുള്ള യുവാവിന്റെ ആനയടിയിലുള്ള സുഹൃത്താണ് പൊതി ക്വാറന്റൈന്‍ സെന്ററിന്റെ റിസപ്ഷനില്‍ ഏല്‍പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News