26.9 C
Kottayam
Sunday, April 28, 2024

‘എന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവളെ അവര്‍ കൊന്നതാണ്, സ്‌ക്രിപ്റ്റ് എഴുതാന്‍ എന്നു പറഞ്ഞാണ് അവര്‍ അവളെ കൂട്ടിക്കൊണ്ടു പോയത്’; ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി അഞ്ജനയുടെ അമ്മ പറയുന്നു

Must read

കാസര്‍കോട്: നിലേശ്വേരം സ്വദേശി അഞ്ജനയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്നു അമ്മ മിനി. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയതെന്നും മിനി പറയുന്നു. വലിയ സ്വപ്നങ്ങളുമുണ്ടായിരുന്ന കൂട്ടിയാണ് അഞ്ജനയെന്നും അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ ആവര്‍ത്തിച്ചു പറയുന്നു.

അഞ്ജന ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു പിതാവ് മരണമടയുന്നത്. പിന്നീട് താന്‍ ഏറെ കഷ്ടപ്പെട്ടാണ് അഞ്നയുടേയും രണ്ട് സഹോദരങ്ങളുടേയും കാര്യങ്ങള്‍ നോക്കിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജന ഐഎഎസുകാരിയാവാനാണ് ആഗ്രഹിച്ചത്. കുടുംബത്തിന്റേയും ഒരു നാടിന്റേയും പ്രതീക്ഷയാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതെന്നും അമ്മ മിനി പറയുന്നു.

സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയത്. മരിക്കുന്നതിന്റെ തലേദിവസവും വിളിച്ച് ഗോവയില്‍ നിന്നും തിരിച്ചു വന്ന് കുടുംബത്തിനൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിച്ചിരുന്നു. പിറ്റേന്ന് തന്നെ അവര്‍ വിളിച്ച് മകള്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. അഞ്ജന മിടുക്കിയും തന്റേടിയും ആയിരുന്നു. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവരുടെ ചതിക്കുഴിയില്‍ മകള്‍ അകപ്പെട്ട് പോയതാണ്.

മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. ഇനി ഒരമ്മയ്ക്കും ഈ വേദന വരാന്‍ പാടില്ലെന്നും അമ്മ മിനി പറയുന്നു. മേയ് 13ന് രാത്രി മരിച്ചതായാണ് അഞ്ജനയ്ക്കൊപ്പം ഉണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മിനി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week