28.8 C
Kottayam
Thursday, June 4, 2026

സൗദിയില്‍ മെയ് 13 വരെ ഷോപ്പിംഗ് മാളുകള്‍ തുറക്കാം,നിയന്ത്രണങ്ങള്‍ ഇങ്ങനെ

Must read

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ അടച്ചിട്ടിരുന്ന ഷോപ്പിംഗ് മാളുകള്‍് തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാളുകള്‍ തുറന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഇളവ് ബാധകമല്ല.

റമദാനോട് അനുബന്ധിച്ചാണ് ഇന്നു മുതല്‍ മെയ് 13 വരെ ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്. മക്കയിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും ഈ ഇളവ് ബാധകമല്ല.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാളുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. മാളുകളിലെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും നമസ്‌ക്കാര കേന്ദ്രങ്ങളും അടയ്ക്കണമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രവേശന കവാടങ്ങളില്‍ ശരീര താപനില പരിശോധിക്കാനും അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.

ട്രോളികള്‍ ഉപയോഗിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ അണുവിമുക്തമാക്കണം. ഓരോ ഇരുപത്തിനാലു മണിക്കൂറും സ്ഥാപനവും അണുവിമുക്തമാക്കണം. കോവിഡ് ബാധിതരെന്നു സംശയമുള്ളവരെ പാര്‍പ്പിക്കാനായി ഐസൊലേഷന്‍ സംവിധാനം ഒരുക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

- Advertisement -

മാളുകളിലേക്കു ഓരോരുത്തരെയായി മാത്രമേ പ്രവേശിപ്പിക്കാവു. ആളുകള്‍ തമ്മില്‍ രണ്ടു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. ശരീരോഷ്മാവ് 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ മാളുകളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ജീവനക്കാരുടെയും ശരീര താപനില പരിശോധിക്കണമെന്നും 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ ആശുപത്രിയിലേക്ക് അയക്കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week