CrimeKeralaNews

ഭാര്യയുടെ ബന്ധുവായ 42 കാരിയുമായി 32 കാരന് പ്രണയം,അമ്മയാവണമെന്ന ആവശ്യം എതിര്‍ത്ത കാമുകന് മുന്നില്‍ ഭീഷണി,പ്രണയത്തിന്റെ ക്ലൈമാക്‌സ് അരുംകൊലയില്‍,

പാലക്കാട്:ഭാര്യയുടെ അകന്ന ബന്ധുകൂടിയായ സുചിത്രയുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രശാന്ത് ആദ്യം പുലര്‍ത്തിയത്.ഭാര്യയും കുടുംബവുമൊക്കെയായി സുചിത്ര കൂടുതല്‍ അടുപ്പത്തിലായതോടെ ഇരുവവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമായി.32 വയസുള്ള പ്രശാന്തിനേക്കാള്‍ 10 വയസ് കൂടുതലാണ് സുചിത്രയ്ക്ക്.

കൊല്ലത്ത് ബ്യൂട്ടീഷ്യനായ സുചിത്ര പാലക്കാട് സംഗീതാധ്യാപകനായ പ്രശാന്തിനെ കാണാനായി പലപ്പോഴും കൊല്ലത്തുനിന്നും പാലക്കാട്ടേയ്ക്ക് പോന്നിരുന്നു. പാലക്കാട്ടും കൊച്ചിയിലുമൊക്കെയായി ഇരുവരും നിരവധി തവണ സംഗമിച്ചിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

ബ്യൂട്ടീഷ്യന്‍ ട്രെയിനിയായ സുചിത്ര മാര്‍ച്ച് 18 ന് ഭര്‍ത്താവിന്റെ അമ്മയ്ക്ക് അസുഖമാണെന്ന നുണപറഞ്ഞ് സ്ഥാപനത്തില്‍ നിന്നും അവധി എടുത്തു.എറണാകുളത്ത് ക്ലാസെടുക്കാനുണ്ടെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞു.തുടര്‍ന്ന് പാലക്കാട്ടെ വീട്ടിലെത്തി പ്രശാന്തിനൊപ്പം താമസിച്ചു.20 നാണ് കൊലപാതകം നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിയ്ക്കുന്നത്.മണലി നഗറില്‍ പ്രശാന്ത് വാടകയ്ക്ക് താമസിയ്ക്കുന്ന വാടക വീടിനോട് ചേര്‍ന്നുള്ള പാടത്ത് മൃതദേഹം കുഴിച്ചിട്ടു.

കൊല്ലത്തു നിന്നും യാത്ര തിരിച്ചശേഷം 20 വരെ വീട്ടുകാര്‍ക്ക് സുചിത്രയുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആശയവിനിമയം നിലച്ചു. ഇതോടെ 20 കൊട്ടിയം പോലീസില്‍ പരാതി നല്‍കി.മാര്‍ച്ച് 22 ന് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുനീങ്ങിയില്ല. തുടര്‍ന്ന് ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രസവശേഷം പ്രശാന്തിന്റ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടിലേക്ക് പോയ സമയത്താണ് പ്രശാന്ത് കാമുകിയെ വീട്ടിലേക്ക് വിളിപ്പിച്ചത്.പാലക്കാട് ഒപ്പമുണ്ടായിരുന്ന അഛനും അമ്മയും കോഴിക്കോട്ടേയ്ക്കും പോയി.കഴുത്തുമുറുക്കി കൊന്ന ശേഷമാണ് മൃതദേഹം പാടത്ത് കുഴിച്ചിട്ടത്. ഒരു അസാഭാവികതയും പ്രകടമാകാത്ത രീതിയില്‍ ഇതിനുശേഷം പ്രശാന്ത് ജീവിച്ചുവരികയായിരുന്നു.

പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിയ്ക്കണമെന്ന സുചിത്രയുടെ ആവശ്യത്തേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.തനിയ്ക്ക് അമ്മയാവണമെന്ന് സുചിത്ര ആവര്‍ത്തിച്ച് വ്യക്തമാക്കുകയും പ്രശാന്ത് ഇത് നിരസിയ്ക്കുകയും ചെയ്തു.ആഗ്രഹം സാധിച്ചു തന്നില്ലെങ്കില്‍ ബന്ധുകൂടിയായ പ്രശാന്തിന്റെ ഭാര്യയെ ഇക്കാര്യം അറിയിയ്ക്കുമെന്ന് സുചിത്ര ഭീഷണിപ്പെടുത്തി.തര്‍ക്കം മൂത്തതോടെ കുടപ്പുമുറിയിലെ കേബിള്‍ ലാംബിന്റെ ഇലക്ട്രിക്ക് കേബിള്‍ കഴുത്തില്‍ മുറുക്കി കൊലനടത്തി.മൃതദേഹം കഷണങ്ങളാക്കി കത്തിച്ചുകളയാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി കയ്യും കാലും മുറിച്ചുമാറ്റി.വീടിന് പിന്നിലെ വയലിലിട്ട് കത്തിയാക്കാന്‍ ശ്രമം നടത്തിയെങ്കിലു പരാജയപ്പെട്ടതോടെ പാടത്ത് കുഴിയെടുത്ത് കുഴിച്ചിടുകയായിരുന്നു.ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതിയിലേയ്‌ക്കെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker