ലോകമെമ്പാടുമുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കോവിഡ് -19. കേരളത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സമയം മുതലാക്കി വ്യാജ പ്രചരണങ്ങളും ധാരാളം നടക്കുന്നുണ്ട്. കോറോണ വൈറസിനെ ചെറുക്കാന്‍ മാസ്‌കുകള്‍ക്കും സാനിറ്റൈസര്‍ക്കും ഒരു പരിധി വരെ സഹായിക്കും.
എന്നാല്‍ അതിനും ചില ശരിയായ ക്രമങ്ങള്‍ ഉണ്ട്. വെറുതെ അങ്ങ് മാസ്‌ക് ധരിച്ചാല്‍ വൈറസ് പിടിപെടില്ല എന്നത് തെറ്റായ ധാരണയാണ്. അതിനെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ് തന്റെ ഫേസ്ബുക് വീഡിയോയിലൂടെ.
കൊറോണയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് സാധിക്കുമോ?, വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് എത്രത്തോളം സാധിക്കും? മറ്റ് സുരക്ഷാ മുന്‍കരുതല്‍ എന്തൊക്കെ? കൈകഴുകേണ്ട വിധം,സാനിറ്റൈസറുകളുടെ മേന്മ ,മാസ്‌ക് ഉപയോഗിക്കേണ്ടുന്ന ഏതൊക്കെ സാഹചര്യങ്ങളില്‍ ഉപയോഗിക്കണം എന്നീ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ഡോകട്ര്‍ ഷിംന.വീഡിയോ കാണാം.
"അയ്യോ… മാസ്‌കും ഹാന്റ് സാനിറ്റൈസറുമൊന്നും എവിടെയും കിട്ടാനില്ലേ… കൊറോണ പിടിക്കുമേ… " എന്ന ടെൻഷനിലാണോ…? ബേജാറാവണ്ടന്നേ… ഇതൊന്നു കണ്ടു നോക്കൂ…?
Posted by Shimna Azeez on Tuesday, March 10, 2020