‘നിന്റെ വീട്ടില്‍ കാണാറില്ലേ, അവിടെയും ഉണ്ടെടാ’ മോശം കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി മഞ്ജു പത്രോസ്

നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന മഞ്ജു പത്രോസിന് നേരെ സൈബര്‍ ആക്രമണം. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ചിലതിനൊക്കെ നടി ചുട്ട മറുപടിയും നല്‍കുന്നുണ്ട്. ‘ഇത്രയും വൃത്തികെട്ട സ്ത്രീകള്‍ ഉണ്ടാവുമോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘പിന്നേ വീട്ടില്‍ കാണാറില്ലേ’ എന്നാണ് മഞ്ജു ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം തന്നെ രജിത് ആര്‍മി വേട്ടയാടുകയാണെന്ന് മഞ്ജു പത്രോസ് നേരത്തെ പറഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.മറ്റൊരു മത്സരാര്‍ത്ഥിയായ ഡോ. രജിത് കുമാറിനെ പിന്തുണയ്ക്കുന്ന ഒരാളാണ് മഞ്ജുവിനെ ഫോണില്‍ വിളിച്ച് വിമര്‍ശിച്ചത്.

രജിത്തിനെ മാത്രമായിട്ട് മഞ്ജു അടക്കമുള്ളവര്‍ ടാര്‍ഗറ്റ് ചെയ്യുന്നുവെന്നാണ് സംഭാഷണത്തില്‍ പരാതിക്കാരന്റെ ആരോപണം. ഇതിന് കൃത്യമായ മറുപടിയും മഞ്ജു നല്‍കിയിരുന്നു. ഷോയില്‍ നടന്നതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും, തനിക്ക് വ്യക്തിപരമായി രജിത്ത് സാറിനോട് യാതൊരു വിധ ദേഷ്യവും ഇല്ലെന്നും മഞ്ജു പത്രോസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News